---
title: "റെസ്റ്റോറന്റ് സ്റ്റൈലിൽ രുചികരമായ ചിക്കൻ ഫ്രൈഡ് റൈസ് ഇനി വീട്ടിലും; എളുപ്പത്തിൽ തയ്യാറാക്കാം!"
english_title: "How to prepare chicken fried rice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341974/How-to-prepare-chicken-fried- rice"
published_at: "2026-02-14T14:42:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69903dcc2489d_tru3.jpg"
keywords: []
---

# റെസ്റ്റോറന്റ് സ്റ്റൈലിൽ രുചികരമായ ചിക്കൻ ഫ്രൈഡ് റൈസ് ഇനി വീട്ടിലും; എളുപ്പത്തിൽ തയ്യാറാക്കാം!

> **Lead Summary:** **[[truevisionnews.com]] **വീട്ടിൽ തന്നെ റെസ്റ്റോറന്റ് സ്റ്റൈലിൽ തയ്യാറാക്കാവുന്ന രുചികരമായ ചിക്കൻ ഫ്രൈഡ് റൈസ് റെസിപ്പി താഴെ നൽകുന്നു. 

## Article Content

**[[truevisionnews.com]] **വീട്ടിൽ തന്നെ റെസ്റ്റോറന്റ് സ്റ്റൈലിൽ തയ്യാറാക്കാവുന്ന രുചികരമായ ചിക്കൻ ഫ്രൈഡ് റൈസ് റെസിപ്പി താഴെ നൽകുന്നു. 

**ആവശ്യമായ സാധനങ്ങൾ **

*ബസുമതി അരി: 2 കപ്പ് *

*ചിക്കൻ: 250 ഗ്രാം *

*മുട്ട: 2 എണ്ണം*

*ഇഞ്ചി, വെളുത്തുള്ളി: ഓരോ ടേബിൾ സ്പൂൺ വീതം *

*കാരറ്റ്, ബീൻസ്, കാബേജ്, സ്പ്രിംഗ് ഒണിയൻ (എല്ലാം ചെറുതായി അരിഞ്ഞത്)*

*സോയ സോസ് (1 ടേബിൾ സ്പൂൺ)*

*വിനാഗിരി (1 ടീസ്പൂൺ)*

*ചില്ലി സോസ് (ആവശ്യമെങ്കിൽ)*

*കുരുമുളക് പൊടി *

*ഉപ്പ്*

*പാചക എണ്ണ (സൺഫ്ലവർ ഓയിൽ)*

**തയ്യാറാക്കുന്ന വിധം**

ആദ്യമായി കഴുകി വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങളിൽ അല്പം ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി വറുത്തെടുക്കുക. ചിക്കൻ മാറ്റി വെച്ച അതേ പാനിൽ തന്നെ അല്പം എണ്ണ ഒഴിച്ച് മുട്ട പൊട്ടിച്ച് ഒഴിച്ച് ചിക്കി  എടുക്കുക.

ഇതിലേക്ക് കുറച്ച് കൂടി എണ്ണ ഒഴിച്ച് അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് പച്ചക്കറികൾ ചേർത്ത് ഉയർന്ന തീയിൽ പെട്ടെന്ന് വഴറ്റിയെടുക്കണം.

പച്ചക്കറികളുടെ കടി മാറരുത്, എന്നാൽ വെന്തിരിക്കുകയും വേണം. പച്ചക്കറികൾ പാകമായി വരുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കനും മുട്ടയും ഇതിലേക്ക് ചേർക്കാം. ശേഷം സോയ സോസ്, വിനാഗിരി, ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ബസുമതി അരി ചേർത്ത് പതുക്കെ ഇളക്കുക. ചോറ് ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം. അവസാനമായി ഇതിനു മുകളിൽ ചെറുതായി അരിഞ്ഞ സ്പ്രിംഗ് ഒണിയൻ കൂടി വിതറി തീ അണയ്ക്കാം.

ചൂടോടെ സോസിനൊപ്പമോ മഞ്ചൂരിയൻ കറികൾക്കൊപ്പമോ ഇത് വിളമ്പാവുന്നതാണ്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341974/How-to-prepare-chicken-fried- rice)